Tuesday 1 May 2012

in pain, knayithomman

1 comment:

  1. ഞങ്ങളുടെ മുത്തച്ഛന്‍ ആയ ക്നായി തൊമ്മന്‍ അപ്പന്‍ അറിയുവാന്‍,
    അങ്ങയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ ഞങ്ങളുടെ ഞരമ്പുകളില്‍ ചോര തിളക്കും. ഇപ്പോഴെങ്കിലും വല്ല്യ അപ്പന്റെ കത്ത് വായിക്കുവാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം. മക്കള്‍ എത്ര വലിയവര്‍ ആയാലും ഉപദേശിക്കാനും തിരുത്താനും അപ്പന് അധികാരം ഉണ്ട് അവകാശം ഉണ്ട്. ഞങ്ങള്‍ തെറ്റിലേക്ക് പോകുമ്പോള്‍ അടിയും തരാം. സ്നേഹം ഉള്ളതുകൊണ്ടാണല്ലോ അങ്ങനെ ചൈയ്യുന്നതും. അറബി നാട്ടില്‍ നല്ല ചൂടാണോ അതോ തണുപ്പാണോ. നമ്മളുടെ പൂര്‍വികരുടെ വല്ല എല്ലും അവിടെ ഉണ്ടോ. ഉണ്ടെങ്കിലും പറഞ്ഞേക്കരുത്. മുത്തുവും അച്ചന്മാരും അത് പൊക്കി കൊണ്ടുപോകും പിന്നെ അത് വെച്ച് റാസ കുര്‍ബാനയും തിരുനാളും നടത്തി പണം ഉണ്ടാക്കും. മൂലക്കാട്ട് പിതാവിന് കൊടുത്തു വിട്ടെക്കരുത്. കത്തീട്രല്‍ പള്ളിയില്‍ പുതിയതായി തുടങ്ങിയ നിത്യാരാധന ചപ്പെലില്‍ എല്ലും വച്ച് വലിയ നേര്‍ച്ച പെട്ടി വയ്ക്കും. സന്യാസി ആകാന്‍ പോയ നമ്മുടെ പിതാവ് ഇപ്പോള്‍ പണത്തിന്റെ പുറകെ ഓട്ടം ആണ്. എവിടെയും എന്തിനും തൊപ്പിയും വടിയും വച്ച് നില്‍ക്കും. നമ്മുടെ ജീനില്‍ ഒരു കച്ചവട മനസുണ്ട്. പക്ഷെ ഇത് കോട്ടയത്തെ അയ്യപ്പന്‍റെ പോലെ മുഴുവനും പറ്റിക്കല്‍ ആണ്. അത് നമ്മുടെ കുലത്തിനും ജാതിക്കും നാണക്കേടല്ലേ.ചിലപ്പോള്‍ വിവരവും വെള്ളിയാഴ്ചയും ഇല്ലാതെ പറയും. നല്ല ബുദ്ധി കൊടുക്കണം എന്ന് തമ്പുരാനോട്‌ പ്രാര്‍ത്ഥിക്കണം. മറക്കരുത്. വീണ്ടും അപ്പന്റെ കത്ത് പ്രതീഷിച്ചുകൊണ്ടു നിറുത്തട്ടെ. ചക്കര ഉമ്മകളോടെ

    കരിയക്കുട്ടി

    ReplyDelete